ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈററ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

സുനില്‍ തോമസ്

പ്രസിഡൻ്റ്

സിജി സണ്ണി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിലാഷ് കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിജോ ജോസഫ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു അനില്‍കുമാര്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിത്ത് മാത്യൂസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

           1950-ലെ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആനിക്കാട് വടക്കുംഭാഗം, ചെങ്ങളം, ഇടമുള, മറ്റക്കര എന്നീ കരകള്‍ ഉള്‍പ്പെടുത്തിയാണ് 1953-ല്‍ അകലക്കുന്നം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍പെടുന്ന അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് വില്ലേജുകളിലായി 34 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്.      ചെറിയ കുന്നുകളോട് കൂടിയ ഭൂപ്രകൃതിയുള്ള അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക മേഖലയാണ് പ്രധാന വരുമാന സ്രോതസ്. കൃഷി അനുബന്ധ തൊഴില്‍ മേഖലകളില്‍ ഭൂരിപക്ഷം പേരും ജോലി ചെയ്യുന്നു. വടക്ക് കൊഴുവനാല്‍ മീനച്ചില്‍ പഞ്ചായത്തുകളും കിഴക്ക് എലിക്കുളം പഞ്ചായത്തും തെക്ക് പള്ളിക്കത്തോട് പഞ്ചായത്തും പടിഞ്ഞാറ് കിടങ്ങൂര്‍ , അയര്‍ക്കുന്നം പഞ്ചായത്തുകളും അകലക്കുന്നം ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തി പങ്കിടുന്നു.മഹാഭൂരിപക്ഷമാളുകളും കൃഷിയിലും അനുബന്ധ മേഖലകളിലും തൊഴിലെടുക്കുന്ന കാര്‍ഷികരംഗം മുഖ്യ ഉപജീവനമാര്‍ഗ്ഗമായി കരുതുന്ന ഒരു പ്രദേശമാണ് അകലക്കുന്നം...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1950-ലെ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആനിക്കാട് വടക്കുംഭാഗം, ചെങ്ങളം, ഇടമുള, മറ്റക്കര എന്നീ കരകള്‍ ഉള്‍പ്പെടുത്തിയാണ് 1953-ല്‍ അകലക്കുന്നം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍പെടുന്ന അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് വില്ലേജുകളിലായി 34 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്.

കൂടുതൽ വായിക്കുക