തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം
കോട്ടയം ജില്ലയിലെ പാലയിൽ നിന്നും 15 കിലോമീറ്റർ, അകലകുന്നത്തുനിന്നും 4.2 കിലോമീറ്റർ അകലെയാണ് തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മറ്റക്കര എന്നത് കോട്ടയം ജില്ലയിലെ മധ്യ ഭാഗത്തുള്ള ഒരു ഗ്രാമമാണ്. 800 വർഷത്തിലധികം പഴക്കമുള്ള തുരുത്തിപ്പള്ളി ക്ഷേത്രം മറ്റക്കരയുടെ പ്രത്യേകതകളിൽ ഒന്നാണ്.
തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ തിരുവുത്സവം മീനമാസത്തിൽ കൊടിയേറുന്നു. ക്ഷേത്രത്തിലെ തിരുവുത്സവ ചടങ്ങുകൾ തന്ത്രി കടിയക്കോൽ മനയിൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പയ്യന്നൂർ കൃഷ്ണദാസ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്നു. ആറാട്ട് പാതിരിമറ്റം ശ്രീമൂലസ്ഥാനത്ത് നടക്കും.