ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈററ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണമാണ്
ഒറ്റ നോട്ടത്തില്‍

 

     

 

 

 

 

 

1950-ലെ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആനിക്കാട് വടക്കുംഭാഗം, ചെങ്ങളം, ഇടമുള, മറ്റക്കര എന്നീ കരകള്‍ ഉള്‍പ്പെടുത്തിയാണ് 1953-ല്‍ അകലക്കുന്നം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍പെടുന്ന അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് വില്ലേജുകളിലായി 34 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. 

     ചെറിയ കുന്നുകളോട് കൂടിയ ഭൂപ്രകൃതിയുള്ള അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക മേഖലയാണ് പ്രധാന വരുമാന സ്രോതസ്. കൃഷി അനുബന്ധ തൊഴില്‍ മേഖലകളില്‍ ഭൂരിപക്ഷം പേരും ജോലി ചെയ്യുന്നു. വടക്ക് കൊഴുവനാല്‍ മീനച്ചില്‍ പഞ്ചായത്തുകളും കിഴക്ക് എലിക്കുളം പഞ്ചായത്തും തെക്ക് പള്ളിക്കത്തോട് പഞ്ചായത്തും പടിഞ്ഞാറ് കിടങ്ങൂര്‍ , അയര്‍ക്കുന്നം പഞ്ചായത്തുകളും അകലക്കുന്നം ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തി പങ്കിടുന്നു.മഹാഭൂരിപക്ഷമാളുകളും കൃഷിയിലും അനുബന്ധ മേഖലകളിലും തൊഴിലെടുക്കുന്ന കാര്‍ഷികരംഗം മുഖ്യ ഉപജീവനമാര്‍ഗ്ഗമായി കരുതുന്ന ഒരു പ്രദേശമാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്

 

 

 

 

 

 

 

 

 

പഞ്ചായത്തിന്‍റെ പേര്അകലക്കുന്നം
രൂപീകരിക്കപ്പെട്ട വര്‍ഷം                 1953
ഉള്‍പ്പെടുന്നവില്ലേജുകള്‍അകലക്കുന്നം, ചെങ്ങളം ഈസ്റ്റ്
ബ്ലോക്ക്പഞ്ചായത്ത്പാമ്പാടി
താലൂക്ക്     കോട്ടയം
ജില്ല കോട്ടയം
അസംബ്ലിമണ്ഡലംപുതുപ്പള്ളി
പാര്‍ലമെന്‍റ് മണ്ഡലം                   കോട്ടയം 
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷ       3
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍   2
വിസ്തീണ്ണം  34.84 ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം                     15
അതിരുക 
വടക്ക്കൊഴുവനാല്‍, മീനച്ചില്‍ ഗ്രാമപഞ്ചായത്തുകള്‍ 
തെക്ക്പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്
കിഴക്ക്എലിക്കുളം ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്കിടങ്ങൂര്‍, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തുകള്‍
ജനസംഖ്യ 
19718 (2011 ലെ സെന്‍സസ് പ്രകാരം)പുരുഷന്‍മാര്‍  :  9615   സ്ത്രീകള്‍ : 10103
പട്ടികജാതി : 822 (പു- 390, സ്ത്രീ- 432)
പട്ടികവര്‍ഗ്ഗം : 75 (പു- 42, സ്ത്രീ- 33)
സ്ത്രീ- പുരുഷ അനുപാതം1000: 952
അങ്കണവാടികള്‍23
വിദ്യാലയങ്ങള്‍17
പോലീസ് സ്‌റ്റേഷപള്ളിക്കത്തോട്, അയര്‍ക്കുന്നം
വില്ലേജ് ഓഫീസ് 2
ആയുര്‍വ്വേദ ഡിസ്പെന്‍സറി 1
ഹോമിയോ ഡിസ്പെന്‍സറി 1
കൃഷിഭവന്‍1
മൃഗാശുപത്രി2