Welcome to the official website of Akalakunnam Grama Panchayat
ഓപ്പറേഷൻ തൂഫാൻ

September 26, 2026

കേരള പോലീസിന്‍റെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' ആദ്യഘട്ടത്തിന്‍റെ വിജയത്തിന് ശേഷം, ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം വിഭാവനം ചെയ്തിരിക്കുന്നു. കർശനമായ നിയമപാലനത്തിനൊപ്പം ലഹരിയുടെ ആവശ്യം കുറയ്ക്കലും (Demand Reduction), പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകൾ, ചികിത്സ, പുനരധിവാസം എന്നിവയും ഉറപ്പാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
പ്രധാന ലക്ഷ്യങ്ങളും തന്ത്രങ്ങളും:

1. വാർഡ് തല ജാഗ്രതാ സംവിധാനം: സംസ്ഥാനത്തെ 20,999 വാർഡുകളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക കേന്ദ്രങ്ങളാക്കി മാറ്റുന്നു.

2. സമഗ്ര പുനരധിവാസം: ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ, കൗൺസിലിംഗ്, ഡി-അഡിക്ഷൻ സേവനങ്ങൾ എന്നിവ നൽകി മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നു.

3. സുരക്ഷിതമായ വിവരശേഖരണം (Intelligence Crowdsourcing): ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി പോലീസിനെ അറിയിക്കാൻ ടോൾ ഫ്രീ നമ്പറുകൾ, വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, QR കോഡുകൾ എന്നിവ ഉപയോഗപ്പെടുത്തുന്നു.

4. യുവജന-വിദ്യാർത്ഥി പങ്കാളിത്തം: സ്കൂൾ/കോളേജുകളിലെ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ വഴിയും തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ വഴിയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നു.

5. 12 മാസത്തെ കർമ്മപരിപാടി: സ്പെഷ്യൽ ഗ്രാമസഭകൾ, കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, കായിക-കലാ മത്സരങ്ങൾ എന്നിവ അടങ്ങിയ തുടർച്ചയായ പ്രവർത്തനങ്ങൾ.

അകലക്കുന്നം ഗ്രാമപഞ്ചായത്ത്

1. 28/09/2026 രാവിലെ 11 എ എം - തൂഫാന്‍ പതാക ഉയര്‍ത്തലും, വാരിയേഴ്സ് ബാഡ്ജ് വിതരണവും
2. 29-09-2026 തീയതി 3.30 പി എം - തൂഫാന്‍ പഞ്ചായത്ത് തല ജാഗ്രത സമിതി

ഓപ്പറേഷൻ തൂഫാൻ